letters-

കൊവിഡ് കാലത്ത് തിരക്ക് ഒഴിവാക്കാനും, രോഗവ്യാപനം തടയാനും സർക്കാർ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കേണ്ടത്. അത്യാവശ്യമാണ്. വെള്ളയമ്പലത്ത് വാട്ടർ അതോറിട്ടിയുടെ ആസ്ഥാനത്ത് സ്വൈപ്പിംഗ് മെഷീനുകൾ പ്രവർത്തിക്കുന്നില്ല. ഓൺലൈൻ പേയ്‌മെന്റിന് ശ്രമിച്ചപ്പോൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐ.സി.ഐ.സി ബാങ്ക് എന്നിവയുടെ ജാലകങ്ങൾ ഒന്നും തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇതൊക്കെ ഒഴിവാക്കി ചൈനീസ് കമ്പനിയായ 'പേറ്റീവി"നെ പ്രോത്സാഹിപ്പിക്കാൻ ആരുടെയെങ്കിലും തലയിൽ ലക്ഷ്യമുണ്ടോ എന്ന് സംശയിച്ചുപോകും.

കെ. കൃഷ്ണപിള്ള

തിരുവനന്തപുരം

ഉത്സവബത്ത

പിടിച്ചുവച്ചതു ശരിയല്ല

ഫാമിലി പെൻഷനിൽ നിന്നും മെഡിക്കൽ അലവൻസ് നിറുത്തലാക്കിയത് സംബന്ധിച്ച് പ്രത്യേക സർക്കാർ ഉത്തരവ് (ജി.ഒ) ഉണ്ടായിരുന്നു. 1-7-2014 മുതൽ പെൻഷനും ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ടെന്നും, ഏതെങ്കിലും പെൻഷനർ ഇത്തരത്തിൽ രണ്ട് പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ഒന്നിനു മാത്രമേ മെഡിക്കൽ അലവൻസിന് അർഹതയുള്ളൂ എന്നുമാണ് അതിൽ പറയുന്നത്. 2014 മുതൽ മെഡിക്കൽ അലവൻസ് ഒന്നിനു മാത്രമേ അർഹതയുള്ളൂ എന്നാണ് അതിൽ പറയുന്നത്. എന്നാൽ പെരുമ്പാവൂർ ട്രഷറി, വിരമിച്ച തീയതി മുതലുള്ള മെഡിക്കൽ അലവൻസും ഉത്സവബത്തയും ഉൾപ്പെടെ നിയമവിരുദ്ധമായി മൂന്നര മാസത്തെ പെൻഷൻ പിടിച്ചുവച്ചിരിക്കുകയാണ്. ഉത്സവബത്ത പിടിക്കുവാൻ ജി.ഒയിൽ പറഞ്ഞിട്ടില്ല.

വി. നാരായണൻ മാസ്റ്റർ

പെരുമ്പാവൂർ