exam

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടാത്തവർക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷയെഴുതാം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ എഴുതാൻ കഴിയാതിരുന്നവർക്ക് സേ പരീക്ഷയ്ക്കൊപ്പം ഈ വിഷയങ്ങൾ റഗുലറായി എഴുതാം. പരീക്ഷാ തീയതി പിന്നീടറിയിക്കും. എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി(എച്ച്.ഐ.), എ.എച്ച്.എസ്.എൽ.സി റഗുലർ വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷയെഴുതാനാവുക.

പുനർമൂല്യനിർണയം: അപേക്ഷ രണ്ടു മുതൽ

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലായ് രണ്ടു മുതൽ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും ഏഴിന് വൈകിട്ട് അഞ്ചിനകം സ്കൂൾ പ്രഥമാദ്ധ്യാപകന് സമർപ്പിക്കണം. പ്രഥമാദ്ധ്യാപകൻ എട്ടിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ കൺഫർമേഷൻ നടത്തണം. പുനർമൂല്യനിർണയത്തിന് 400, സൂക്ഷ്‌മപരിശോധനയ്ക്ക് 50, ഫോട്ടോകോപ്പിക്ക് 200 എന്നിങ്ങനെയാണ് പേപ്പറൊന്നിന് ഫീസ്. പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന ഫലം ജൂലായ് 22നകം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി 30നകം.