പാറശാല:ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാമൂട്ടുക്കടയിൽ പണിതീർത്ത ഇ.എം.എസ് വോളിബോൾ ഗ്രൗണ്ടിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലഡ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ സ്വാഗതം പറഞ്ഞു. ജില്ലാ
പഞ്ചായത്ത് അംഗം ജോസ് ലാൽ,പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ ഷീജ,കുളത്തൂർ ഗ്രാമ പഞ്ചായത്ത് ചെയർപേഴ്‌സൺ കെ.ലത, ചെങ്കൽ പഞ്ചായത്ത് അംഗങ്ങളായ എ.ആർ.പ്രസൂൺ, ജയറാം എന്നിവർ പങ്കെടുത്തു.പ്ലാമൂട്ടുക്കട സാംസ്ക്കാരിക സമിതി ചെയർമാൻ പി.എസ്.മേഘാവർണൻ നന്ദി പറഞ്ഞു.