t

തിരുവനന്തപുരം: റേഷൻ കടകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ടൺ കണക്കിന് അരി കെട്ടിക്കിടക്കുന്നു. കഴിഞ്ഞദിവസം നെടുമങ്ങാട് താലൂക്കിൽ നടത്തിയ പരിശോധനയിൽ 300 ചാക്കിലേറെ കേടുവന്ന അരി (15 ടൺ) കണ്ടെത്തി.

കോഴിക്കോട്, കാസർകോട്, കോട്ടയം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതായി വ്യാപാരി സംഘടനകൾ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഗോഡൗണിൽ നിന്നു പഴയ സ്റ്റോക്ക് കടകളിലെത്തിക്കുകയാണ്. കൊല്ലം കുന്നത്തൂർ താലൂക്കിലെ ഒരു റേഷൻകടയിലെത്തിച്ചത് 2015-16ലെ സ്റ്റോക്ക്. പരാതി പറഞ്ഞാൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികൾ.

മാറ്റി നൽകാം,

പക്ഷേ...

മോശം അരി എത്തിയാൽ വ്യാപാരി ആർ.ഒയിൽ (റിലീസിംഗ് ഓർഡർ) എഴുതി വിടണമെന്നും, മാറ്റി നൽകുമെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, അമ്പത് മുതൽ നൂറു ചാക്ക് വരെ അടുക്കി വച്ചശേഷമാണ് റീലിസിംഗ് ഓർഡർ കടക്കാരിൽ നിന്നു ഒപ്പിട്ടു വാങ്ങുന്നത്. വിതരണത്തിനെടുക്കുമ്പോഴാണ് മോശമാണെന്ന് അറിയുക. ഇക്കാര്യം അറിയിക്കുമ്പോൾ രണ്ടു നിർദ്ദേശങ്ങൾ ലഭിക്കും. വിൽക്കാതെ മാറ്റി വയ്ക്കുക, അല്ലെങ്കിൽ പുതിയതിൽ ചേർത്ത് വില്ക്കുക.