കഴക്കൂട്ടം: കണിയാപുരം മുസ്ളീം ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്‌മയുടെ ( ' ക്ലാസ്‌മേറ്റ്സ് ' )​ നേതൃത്വത്തിൽ 13 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി. പൂർവ വിദ്യാർത്ഥിയായ എസ്.പി. മുഹമ്മദ് ഷാഫി ഹെഡ്മാസ്റ്റർ ചന്തവിള അനിൽകുമാറിന് ടിവി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥികളായ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ അഡീഷണൽ പ്രൊഫസർ ഡോ.സി.വി. രാജേന്ദ്രൻ, ജനറൽ ആശുപത്രിയിലെ ഡോ.എസ്. നജീബ്, കിംസ് ആശുപത്രിയിലെ ഡോ. സാദിഖ്, പത്രപ്രവർത്തകനായ കഴക്കൂട്ടം സുരേഷ്, എം.കെ നവാസ്, പള്ളിപ്പുറം പപ്പൻ, അദ്ധ്യാപിക ബീന തുടങ്ങിയവർ പങ്കെടുത്തു. കണിയാപുരം മുസ്ളീം ഹൈസ്‌കൂളിലെ 1982 - 86 ബാച്ച് വിദ്യാർത്ഥികളാണ് ഇവർ.