excise

പാറശാല:കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന സുഭിക്ഷ കേരളം പദ്ധതി കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്നു. വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ പച്ചക്കറി തൈകൾ, വളം,ഗ്രോബാഗ് എന്നിവ വിതരണം ചെയ്യും.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് അങ്കണത്തിൽ നടന്ന ജില്ലാതല വിതരണോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ.ഗോപകുമാർ,സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു, സംഘടനാ ഭാരവാഹികളായ എസ്.ദിലീപ് കുമാർ, പി.ഡി.പ്രസാദ്,എം.വിശാഖ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.