ചിറയിൻകീഴ്: മെഡിക്കൽ കോളേജിൽ ജൂലായ് 3ന് മരണമടഞ്ഞ ചിറയിൻകീഴ് കിഴുവിലം പുളിത്തറ താമരക്കുളം ഇരുപറവീട്ടിൽ സുരേഷിന്റെ (55) സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും . പ്രമേഹ രോഗിയായിരുന്ന ഇയാളെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ജൂൺ 20ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 25 വരെ മെഡിക്കൽ കോളേജ് ഐ.സി.യുവിലും 28വരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേ വാർഡിലും ചികിത്സയിലായിരുന്നു. 27ന് വന്ന ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. 28ന് തിരിച്ചു ചിറയിൻകീഴിലെ വീട്ടിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് കടുത്ത ശ്വാസതടസം കാരണം വീണ്ടും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നും രാത്രി സ്വകാര്യ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. കൊവിഡ് ബാധയുണ്ടോയെന്ന സംശയത്തെത്തുടർന്നാണ് അന്തിമഫലം വരുന്നതിന് മുമ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിക്കുന്നത്.