ആറ്റിങ്ങൽ: കാൽനൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന ആറ്റിങ്ങൽ ഏലായിൽ നഗരസഭയുടെയും കർഷക കൂട്ടായ്മയുടേയും ആഭിമുഖ്യത്തിൽ ഞാറു നടീൽ മഹോത്‌സവം സംഘടിപ്പിച്ചു. ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവാറാട്ട് കാവിന്റെയും കൊട്ടാരത്തിന്റെയും എതിർ വശത്ത് 25 വർഷത്തിലേറെയായി തരിശ് കിടന്ന 25 ഏക്കർ സ്ഥലത്താണ് ഞാറു നടീൽ മഹോത്സവം നഗരസഭ സംഘടിപ്പിച്ചത്. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആറ്റിങ്ങൽ ബി.എച്ച്.എസിലെ നിർദ്ധന വിദ്യാർത്ഥിയായ നന്ദുവിന് ഓൺലൈൻ പഠനത്തിന് ആവശ്യമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ കോർട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ടെലിവിഷനും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ എം. പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജി. തുളസീധരൻപിളള, എം.എസ്. മഞ്ചു, ആർ.എസ്. പ്രശാന്ത്, അഗ്രികൾച്ചറൽ അസി. ഡയറക്ടർ നൗഷാദ്, കൃഷി ഓഫീസർ പ്രഭ, മുൻ കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ, ടൗൺ സർവീസ് സഹകരണ സംഘം പ്രസിഡന്റ് എം. മുരളി, ആറ്റിങ്ങൽ കോർട്ട് യൂണിറ്റ് പ്രസിഡന്റ് സി.ജെ. രാജേഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, കർഷകകൂട്ടായ്മ അംഗങ്ങളായ സി. ദേവരാജൻ,സന്തോഷ് കുമാർ, ബാലൻപിള്ള, രാജു, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.