വെള്ളറട: കൊവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ട പനച്ചമൂട് പബ്ളിക് മാർക്കറ്റ് ജനപ്രതിനിധികളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്ന് കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് തുറന്നു. രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. പ്രധാന ഗേറ്റിലൂടെ കാൽനട യാത്രക്കാർക്ക് മാത്രമേ പ്രവേശനമുള്ളു. പുറത്തേക്ക് പോകേണ്ടവർ മാക്കറ്റിന്റെ വടക്കേ ഗേറ്റുവഴി പോകേണ്ടതാണ്. പഞ്ചായത്ത് ചുമതലപ്പെടുത്തിയിറ്റുള്ള വോളന്റിയർ മാരുടെയും ആരോഗ്യവകുപ്പ് പ്രവർത്തകരുടെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായരിക്കും മാർക്കറ്റിന്റെ പ്രവർത്തനം.