തിരുവനന്തപുരം : കോട്ടൂരിലെ ആദിവാസി വിഭാഗം ലോക്ഡൗൺ കാലയളവിൽ വനോല്പന്നങ്ങൾ വില്പന നടത്തി ലഭിച്ച ലാഭവിഹിതത്തിന്റെ ഒരു ഭാഗം അന്ധവിദ്യാർത്ഥികൾക്ക് നൽകി മാതൃകയായി. തിരുവനന്തപുരം വനം ഡിവിഷനു കീഴിലെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലെ മാങ്കോട് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി സംരംഭമായ കോട്ടൂർ ആദിവാസി ഇ.ഡി.സി 'വനിക' യാണ് ജഗതി സർക്കാർ അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് പതിനായിരം രൂപയും മാസ്കുകളും വിതരണം ചെയ്തത്.ജഗതി സർക്കാർ അന്ധവിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സുരേന്ദ്രകുമാർ ധനസഹായവും അഗസ്ത്യവനം കൺസർവേറ്റർ ജെ.ദേവപ്രസാദ് മാസ്‌ക്കും വിതരണം ചെയ്തു.അന്ധവിദ്യാലയത്തിനെ പ്രതിനിധീകരിച്ച് നിഖിലും ഫർസാനയും ഇവ ഏറ്റുവാങ്ങി.വനം ഡിവിഷൻ വാർഡൻ ജെ. ആർ.അനി,സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഹക്കിം,ഡെപ്യൂട്ടി വാർഡൻ എൻ.വി.സതീശൻ മാങ്കോട് ആദിവാസി ഇ.ഡി.സി. പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.