lali

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പരിധിയിൽ ആദ്യമായി ഇ-കോമേഴ്സ് സ്റ്റാർട്ട് അപ്പ് കമ്പനിക്ക് തുടക്കമായി. മഹാദേവേശ്വരത്ത് ആരംഭിച്ച "സാധനം ഡോട്ട് കോം " കമ്പനി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി നിർവഹിച്ചു.വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,രാജു,തുളസി എന്നിവർ പങ്കെടുത്തു. ഗ്രാമീണ മേഖലയെ മുൻനിറുത്തിയുള്ള ഓൺലൈൻ ഡെലിവറി സർവീസ് വഴി ആദ്യ ഘട്ടത്തിൽ ഗ്രോസറി, വെജിറ്റബിൾസ്, ഫ്രൂട്ട്സ് എന്നിവ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഓൺ ലൈൻ വഴിയും ടെലിഫോൺ വഴിയും സേവനം ആവശ്യപ്പെടാം. ഫോൺ :8590234687, O470-2960076.