കാട്ടാക്കട:കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മത്സര പരിശീലന കേന്ദ്രങ്ങളിൽ പഠനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ ഓൺലൈൻ പരിശീലനം ഐ. ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി അദ്ധ്യക്ഷത വഹിച്ചു.കൗൺസിൽ സംസ്ഥാന സമിതി അംഗം വാസുദേവൻനായർ,ജില്ലാ കൗൺസിൽ അംഗം രാമകൃഷ്ണപിള്ള,താലൂക്ക് സെക്രട്ടറി രാജഗോപാൽ,വേലായുധൻനായർ,ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ 99460 04232 എന്ന നമ്പറിൽ ബന്ധപ്പെടാം.പി.എസ്.സി ഉൾപ്പടെയുള്ള മത്സര പരീക്ഷകൾക്കും എൻട്രൻസ് പരീക്ഷകൾക്കുമാണ് ഇ-പഠനമുറിയിലൂടെ പരിശീലനം നൽകുന്നത്