തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എെ.എൻ.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡുകളിൽ തൊഴിലാളികൾ അടച്ചതിന്റെ ഒരു വിഹിതം മാത്രമാണ് കൊവിഡ് സഹായമെന്ന പേരിൽ സർക്കാർ നൽകിയത് - ചെന്നിത്തല പറഞ്ഞു.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ കെ.പി. തമ്പി കണ്ണാടൻ, വി.ജെ. ജോസഫ്, അഡ്വ. ജി. സുബോധൻ, ഫസീലാബീവി, പി.എസ്. പ്രശാന്ത്, ആർ.എസ്. വിമൽ കുമാർ, കരകുളം ശശി, എം.ജെ. തോമസ്, പ്രദീപ് നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളിൽ തൊഴിലാളികൾ ധർണ നടത്തി.