snv

വർക്കല:ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആയുഷ് ചികിത്സാരീതികളായ യോഗ, അക്യുപഞ്ചർ പ്രകൃതി ചികിത്സ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ആശുപത്രി സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോക്ടർ അഭിലാഷ് രാമൻ അദ്ധ്യക്ഷത വഹിച്ചു.ആർഎംഒ ഡോ. ഷാജി,ഡോ. കെ ആർ ജയകുമാർ,ഡോ.അമൃത.ജെ.എസ് തുടങ്ങിയവർ സംബന്ധിച്ചു.വർക്കല ഗവൺമെന്റ് പ്രകൃതിചികിത്സാ കേന്ദ്രം മുൻ മേധാവി ഡോ.കെ.ആർ ജയകുമാർ,ഡോക്ടർ ജെ.എസ്.അമൃത എന്നിവരാണ് പ്രകൃതി ചികിത്സ,യോഗ,അക്യുപഞ്ചർ എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്.