തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. 14 ചിൽഡ്രൻസ് ഹോമുകളിൽ നിന്നായി പരീക്ഷ എഴുതിയ 70 കുട്ടികളിൽ 68 പേരും ഉപരിപഠനത്തിന് അർഹത നേടി. പ്രതികൂല സാഹചര്യത്തിലും എഡ്യൂക്കേറ്റർ, ട്യൂഷൻ അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് മന്ത്റി കെ.കെ. ശൈലജ പറഞ്ഞു. സ്മാർട്ട് ക്ലാസ് റൂം, പഠനമുറി, ലൈബ്രറി എന്നിവ ചിൽഡ്രൻസ് ഹോമുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്റി വ്യക്തമാക്കി.