photo

പാലോട്: സ്വാതന്ത്ര്യസമര സുവർണ ജൂബിലി സ്മാരക ദീപസ്തംഭം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നന്ദിയോട് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പത്മാലയം മിനി ലാൽ അദ്ധ്യക്ഷനായിരുന്നു. പി.എസ്. ബാജിലാൽ, ബി.എൽ. കൃഷ്ണപ്രസാദ്, പവിത്രകുമാർ, ബി. സുശീലൻ, പച്ച രവി, നാരായണൻകുട്ടി, രാജ് കുമാർ, ശ്രീകുമാർ, ബി.എസ്. രമേശൻ, ഉഷ വിജയൻ , രമണി, നിമി, കാനാവിൽ ഷിബു, ഷീനാ പ്രസാദ്, ഫസിലുദ്ദീൻ, പി. സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.