മലയിൻകീഴ് : ആട്ടോറിക്ഷ ഡ്രൈവർ അന്തിയൂർക്കോണം മാമൂടുവിള ജിസാ ഭവനിൽ ഷിബുവിനെ(48,ഗോപൻ)മൂങ്ങോട് തേവുപാറ റബർ പുരയിടത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി .ഇന്നലെ രാവിലെ 8.30 മണിയോടെ ഷിബുവിന്റെ മകൻ പ്ളസ് ടൂവിന് പഠിക്കുന്ന ശ്രീക്കുട്ടനാണ് മൃതദേഹം കണ്ടെത്തിയ ത്.രാവിലെ മകനെ ഫോണിൽ വിളിച്ച് തേവുപാറ റിയാസിന്റെ വീടിനടുത്ത് ബൈക്ക് ഇരിപ്പുണ്ടെന്ന് അറിയിച്ച ശേഷം ഫോൺ കട്ടാക്കിയിരുന്നതായി ശ്രീക്കുട്ടൻ പൊലീസിൽ മൊഴി നൽകി.ഷിബു പറഞ്ഞതനുസരിച്ച് ശ്രീക്കുട്ടൻ സ്ഥലത്തെത്തുകയായിരുന്നു .
ഒൻപത് മാസമായി ഭാര്യയുമായി ഷിബു പിണങ്ങിക്കഴിയുകയാണ് .അന്തിയൂർക്കോണത്ത് സഹോദരനോടൊപ്പമായിരുന്നു താമസം.ഇന്നലെ രാവിലെ ഷിബു വട്ടിയൂർക്കാവിലുള്ള ഭാര്യാ വീട്ടിലെത്തി വഴക്കിടുകയും കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു .വീടിനകത്ത് കയറാതിരിക്കാൻ ഭ രമ്യ വീട് പൂട്ടിയതിനെ തുടർന്ന് തിരികെപ്പോയി .ഇക്കാര്യം രമ്യ മകൻ ശ്രീക്കുട്ടനെ അറിയിച്ചിരുന്നു.പിതാവിന്റെ ഫോൺ വിളിയിൽ പന്തികേട് തോന്നിയ ശ്രീക്കുട്ടൻ ബന്ധുവിനെയും കൂട്ടിയാണ് തേവുപാറയിലെത്തിയത്.വിളപ്പിൽശാല പൊലീസ് നടത്തിയ പരിശോധനയിൽ ഷിബുവിന്റെ ബാഗിൽ നിന്ന് വെട്ടുകത്തിയും ലൈറ്ററും ലഭിച്ചു.കത്തിയ കന്നാസും സ്ഥലത്തുണ്ടായിരുന്നു.പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീക്കുൻ പിതാവിന്റെ കൂടെയും മകൾ ശ്രീക്കുട്ടി മാതാവിനോടൊപ്പവുമാണ് താമസം.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച ഷിബു(48)