നെടുമങ്ങാട് : വട്ടപ്പാറ ഗാന്ധി ദർശൻ യുവജന സമിതിയുടെയും ഐ.എൻ.ടി.യു.സി യുവജന വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ വേങ്കോട് ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷനുകൾ സമ്മാനിച്ചു. മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള വിതരണോത്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ജയകുമാരി, വട്ടപ്പാറ അനിൽകുമാർ, പി.സുകുമാരൻ നായർ, എസ്.രാജേന്ദ്രൻ നായർ, കായ്പാടി അമീനുദീൻ, കരകുളം രാജീവ്, ശ്രീകണ്ഠൻ കാച്ചാണി, സെയ്ദലി കായ്പാടി, വേങ്കോട് വിൻസന്റ്,വേങ്കോട് ചന്ദ്രൻ, വരുൺ കൊടൂർ, സനൽ ചെന്തപൂര്, ശരത്ത് കൊടൂർ, ഗോകുൽ കൊടൂർ , ഡൊമിനിക്, തുടങ്ങിയവർ പങ്കെടുത്തു.