നെടുമങ്ങാട് : ഇടതു സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് നെടുമങ്ങാട് കച്ചേരി നടയിൽ ഐ.എൻ.ടി.യു.സി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് പൂലന്തറ കിരൺ ദാസിന്റെ അദ്ധ്യക്ഷതയിൽ സി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.തേക്കട അനിൽകുമാർ ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ ,ടി.അർജുനൻ ,ചന്ദ്രബാബു, മഹേഷ്, ചീരാണിക്കര ബാബു, നൗഷാദ് ഖാൻ ,സജാദ് ,നസീർ, താഹിർ ,ഗോപൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിസന്റുമാരായ പുലിപ്പാറ വിനോദ്, പെരുംകൂർ നുജും, വട്ടപ്പാറ സനൽ ,രാധാകൃഷ്ണൻ ,ഉണ്ണി എന്നിവർ പങ്കെടുത്തു.