തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവിച്ചു.
കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസുടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണ്. എസ്.ടി കൂട്ടിയിട്ടും ഒരക്ഷരം മിണ്ടാത്ത ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവർത്തനരഹിതമായോ? വൈദ്യുതിബിൽ,വെള്ളക്കരം വർദ്ധനകൾക്ക് പിണറായി വീണ്ടും ജനങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.