ബാലരാമപുരം:ബാലരാമപുരം ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടം ക്വാറന്റൈൻ കേന്ദ്രമാക്കാൻ സർക്കാർ തീരുമാനം.കൊവിഡ് രോഗികളുടെ വർദ്ധനവിനെതുടർന്നാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണ് സർക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ബാലരാമപുരം ജി.എച്ച്.എസ്.എസ് കെട്ടിടം കൊവിഡ് നിരീക്ഷണകേന്ദ്രമാക്കിയത്. 13 കിടക്കളോടുകൂടിയ നിരീക്ഷണമുറികളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.രോഗികൾ നിരീക്ഷണത്തിലെത്തുന്നതോടെ സന്ദർശകരെ സ്കൂളിലേക്ക് കടത്തിവിടില്ല. അഡ്വ.എം.വിൻസെന്റ് എം.എൽ.എ കഴിഞ്ഞ ദിവസം സ്കൂളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ ക്ഷേമകാര്യ ചെയർമാൻ ഹരിഹരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു