ആര്യനാട്: ഗട്ടറിൽ വീണ് ബൈക്ക് അപകടത്തിൽപ്പെട്ട് യാത്രക്കാരന്റെ കണ്ണിന് പരിക്ക്. കുളപ്പട സുവർണനഗറിന് സമീപം റോഡരികത്ത് വീട്ടിൽ ജയനാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുമ്പാല ഭാഗത്ത് നിന്നു കളിയൽനട ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ബൈക്കിന്റെ കിക്കർ കണ്ണിൽ തുളച്ചുകയറിയാണ് പരിക്കേറ്റത്. വർക്ക് ഷോപ്പ് ജീവനക്കാരെത്തി ബൈക്കിൽ നിന്നു കിക്കർ ഊരിമാറ്റിയ ശേഷം ആംബുലൻസിൽ ജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.