വർക്കല: ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ പ്രവാസികൾക്കായി മൂന്ന് കേന്ദ്രങ്ങളിൽ ക്വാറന്റൈൻ സെന്റർ സൗകര്യം ഒരുക്കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അറിയിച്ചു. പനയറ എസ്.എൻ.വി എച്ച്.എസ്.എസ്, മുട്ടപ്പലം ഐ.ടി.സി വട്ടപ്ലാംമൂട് സ്റ്റാവിയ ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിട്ടുളളത്. കൂടാതെ കോവൂർ ബഡ്സ് സ്കൂൾ പകൽ വീട്, ശ്രീനിവാസപുരം ഗവ: എൽ.പി.എസ് മുത്താന ഗവ:എൽ.പി.എസ് എന്നിവിടങ്ങളിൽ വേണ്ട സൗകര്യം ഒരുക്കുന്നതിനുളള ക്രമീകരണങ്ങൾ നടത്തിവരുന്നതായും പ്രസിഡന്റ് പറഞ്ഞു.