ഇടിഞ്ഞാർ :ആദിവാസി, പിന്നാക്ക മേഖലകളിൽ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി 300 പൊതുകേന്ദ്രങ്ങളിൽ ജില്ലാപഞ്ചായത്ത് ടെലിവിഷൻ സ്ഥാപിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. തോട്ടം, ആദിവാസി, ഈറ്റത്തൊഴിൽ മേഖലകളിലെ 600 നിർദ്ധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യം വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഇടിഞ്ഞാർ ട്രൈബൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരത് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫാ.എം.മോഹനൻ മുൻകൈയെടുത്താണ് ഭക്ഷ്യധാന്യ വിതരണം സംഘടിപ്പിച്ചത്. സേവാഭാരത് സീനിയർ കോ-ഓർഡിനേറ്റർ പാസ്റ്റർ ബിനീഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, മുൻ പ്രസിഡന്റ് ഇബ്രാഹിംകുഞ്ഞ്, വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എച്ച്.സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.