കാട്ടാക്കട:ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ടിവി നൽകി. മലയിൻകീഴ് വൊക്കേഷണൽ സ്കൂളിലെ 2000 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് പൂവച്ചലിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പതിനഞ്ചോളം ടി.വി വിതരണം ചെയ്തു. ഷാജി.ആർ,ഷാജി എൻ, ഷാജി.എൽ,ഷൈൻ,സന്തോഷ്,സുരേഷ്,സനൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരികുഞ്ഞ്,യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.