yuvajanavedi

വർക്കല: സ്വാമി ശാശ്വതികാനന്ദയുടെ 18-ാം സമാധി വാർഷികം ശിവഗിരി യുവജനവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു. ശിവഗിരിയിൽ സ്വാമിയുടെ സ്മൃതിമണ്ഡപത്തിൽ യുവജനവേദി പ്രവർത്തകരും സന്യാസിമാരും പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ, സ്വാമി ശാശ്വതികാനന്ദയുടെ സഹോദരൻ രാജൻ, യുവജനവേദി ചെയർമാൻ കെ.സൂര്യപ്രകാശ്, ജനറൽ സെക്രട്ടറി അരുൺകുമാർ, വൈസ് ചെയർമാൻ അഡ്വ. സെമിൻരാജ്, സെക്രട്ടറിമാരായ അനിൽവെട്ടൂർ, വിനോജ് വിശാൽ, ഗോവിന്ദ് രാജ് സെൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അനുസ്മരണയോഗവും നടന്നു.