ബാലരാമപുരം: ഇന്ധനവിലവർദ്ധനവിനെതിരെ കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് കോട്ടുകാൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉച്ചക്കട ജംഗ്ഷനിൽ നടത്തിയ പ്രതീകാത്മക കേരള ബന്ദ് കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ കോട്ടുകാൽ ജയരാജൻ,​ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധാകരൻ,​ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി ഗിരീശൻ,​ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചൊവ്വര രാജൻ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു,​പഞ്ചായത്ത് മെമ്പർ ഹരിചന്ദ്രൻ,​ ത്രേസ്യദാസ്,​യൂത്ത് കോൺഗ്രസ് അംസബ്ലി ജനറൽ സെക്രട്ടറി ശരത് കോട്ടുകാൽ,​കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നന്ദു.ബി.പയറ്റുവിള,​ഗാന്ധിദർശൻ യുവജനസമിതി ബ്ലോക്ക് പ്രസിഡന്റ് അരുൺ,​ അരുൺജോർജ് എന്നിവർ സംസാരിച്ചു.