ചാലക്കുടി: സ്ത്രീ പീഡനത്തിന് പൊലീസുകാരന്റെ പേരിൽ കേസെടുത്തു. അതിരപ്പിള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ വടക്കെ കൂടപ്പുഴ അഭിലാഷ്, ഇയാളുടെ മാതാവ് എന്നിവരുടെ പേരിലാണ് ചാലക്കുടി ഡിവൈ.എസ്.പി കേസെടുത്തത്. ഭർത്താവ് തന്നെയും ഒരു വസയുള്ള കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. അമ്മയും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും പറയുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.