തിരുവനന്തപുരം : സ്വാമി ശാശ്വതികാനന്ദയുടെ 18-ാമത് സമാധി വാർഷികം ഗുരുനാരായണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. സ്വാമിയുടെ അവസാനകാലത്തെ വാസസ്ഥാനമായിരുന്ന തിരുവനന്തപുരം മുട്ടടയിലെ ഫൗണ്ടേഷൻ ആസ്ഥാനമന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി ശുഭാംഗാനന്ദ, ഗുരുനാരയണ ഫൗണ്ടേഷൻ ചെയർമാൻ ജി. മോഹൻദാസ്, അഡ്വ. ടി.കെ. ശ്രീനാരായണദാസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൽ, അഡ്വ. കൃഷ്ണമോഹൻ തുടങ്ങിയവർ പങ്കെടുത്തു. ദീപപ്രകാശനം, പുഷ്പാർച്ചന, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകളോടെ നടത്തിയ സ്വാമി ശാശ്വതികാനന്ദ അനുസ്മരണം ലോക്ക് ഡൗൺ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് സംഘടിപ്പിച്ചത്.
ക്യാപ്ഷൻ........ സ്വാമി ശാശ്വതികാനന്ദ സമാധി വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മുട്ടടയിൽ ഗുരുനാരായണ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഫൗണ്ടേഷൻ ചെയർമാൻ ജി. മോഹൻദാസ്, അഡ്വ. ടി.കെ. ശ്രീനാരായണദാസ്, അഡ്വ. കൃഷ്ണമോഹൻ, ജോസഫ് വാഴയ്ക്കൽ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ,സ് വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവർ സമീപം