വെഞ്ഞാറമൂട് : പുളിമാത്ത് പഞ്ചായത്തിലെ ഗുരുനഗർ-അലെെക്കോണം റോഡിൽ സംസ്ഥാന പാതയിൽ നിന്നു റോഡ് തുടങ്ങുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി റോഡരുകിലിട്ടിരിക്കുന്ന കരിമ്പാറകൾ ഗതാഗത തടസം സൃഷ്ടിക്കുന്നു. ഉപേക്ഷിച്ച മട്ടിൽ കിടക്കുകയാണ് പാറകൾ. റോഡിന് ഇരുവശവും കാട് കയറിയതോടെ പാറകൾപുറത്ത് കാണാത്തതിനാൽ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുക പതിവാണ്. വാഹനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ സ്ഥലമില്ലാത്തതിനാൽ കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നു. ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കും വാഹനങ്ങൾക്കും മൂന്ന് വർഷമായി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പാറക്കൂട്ടം ഇവിടെ നിന്നു മാറ്റുന്നതിൽ പുളിമാത്ത് പഞ്ചായത്തും കിളിമാനൂർ പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.