thulasi

കല്ലമ്പലം: ചെമ്മരുതിയെ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൻ എന്നയാളെ ആക്രമിച്ച കേസിൽ ചെമ്മരുതി കൊച്ചാരംപൊയ്‌ക കോളനി ചരുവിള വീട്ടിൽ തുളസിയാണ് (54) പിടിയിലായത്. കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽ ആർ.എസ്, എ.എസ്.ഐ ഷാജി. ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.