നെയ്യാറ്റിൻകര:ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഐക്യദർഡ്യം പ്രഖ്യാപിച്ച് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും പിന്തുണ അർപ്പിച്ച് നടത്തിയ മീറ്റിംഗ് വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യ്തു.കാട്ടാക്കട താലൂക്കിന്റെ ആരോഗ്യവിഭാഗം നോഡൽ ഓഫീസർ ഡോ.ജോയി ജോൺ ഉൾപ്പെടെ 20 ഓളം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മീറ്റിംഗിൽ പങ്കെടുത്തു.രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന് കീഴിലെ ആരോഗ്യ മദ്യവർജ്ജന കമ്മിഷനാണ് മീറ്റിംഗിന്റെ ക്രമീകരണം നടത്തിയത്.നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി ആന്റോ, ഫാ.ഡെന്നിസ് മണ്ണുർ തുടങ്ങിയവർ മീറ്റിങ്ങിൽ ഡോക്ടർമാർക്ക് ഐക്യദാർഡ്യവുമായി എത്തിയിരുന്നു.വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന മീറ്റിഗ് ഒന്നര മണിക്കറോളം നീണ്ടു.നെയ്യാറ്റിൻകര ദേവാലയങ്ങളിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേകം ദിവ്യബലിയും ക്രമീകരിച്ചിരുന്നു