തിരുവനന്തപുരം: വിദേശത്തുനിന്നെത്തിയ 86 പേരും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 51 പേരുമടക്കം 151 പേർക്ക് ഇന്നലെ കൊവിഡ‌് സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ജൂൺ 27ന് കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ (68) സ്രവപരിശോധനാ ഫലം പോസിറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണ്- 34. 131 പേരുടെ ഫലം നെഗറ്റീവായി. ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂർ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെൻമല (7), മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും) എന്നിവ. ആകെ ഹോട്ട് സ്‌പോട്ടുകൾ 124.

ഇതുവരെ രോഗം സ്ഥിരീകരിച്ചത്: 4593
ചികിത്സയിലുള്ളത്- 2130
ഇന്നലെ ആശുപത്രിയിലായത്- 290