പാറശാല: മടങ്ങിയെത്തിയ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് കുളത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൊഴിയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. പൊഴിയൂർ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ബെനഡിക്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ വി.ഭുവനചന്ദ്രൻ നായർ, സി.എ.ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡങ്സ്റ്റൺ സി.സാബു, പഞ്ചായത്തംഗങ്ങളായ ജി.സുധാർജ്ജുനൻ, രാജ അല്ലി, അനിത, ജോൺ ബായ് തുടങ്ങിയവർ സംസാരിച്ചു.