കോവളം: മത്സ്യബന്ധന സീസൺ ആരംഭിച്ച വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന വള്ളത്തിൽ നിന്ന് ഔട്ട്ബോഡ് എൻജിനുകൾ മോഷ്ടിച്ച കേസിൽ ഒരാളെ വിഴിഞ്ഞം തീരദേശ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശിയും പുതിയതുറ താമസക്കാരനുമായ ഇഗ്നേഷ്യസ് എന്നു വിളിക്കുന്ന കുമാർ (35) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശി യേശുദാസന്റെവള്ളത്തിൽ നിന്നാണ് എൻജിനുകൾ മോഷണം പോയത്. തീരദേശ പൊലീസ് സി.ഐ. എച്ച് അനിൽകുമാർ, എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് ഒരു ഔട്ട്ബോഡ് എൻജിൻ കണ്ടെടുത്തായും പൊലീസ് പറഞ്ഞു.