തിരുവനന്തപുരം: ഇന്നലെ നാലുപേർക്ക് കൂടി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ചെമ്പഴന്തി സ്വദേശി (38), പൂന്തുറ സ്വദേശി (47), ഇടവ സ്വദേശി (25), പിരപ്പൻകോട് സ്വദേശി (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെമ്പഴന്തി സ്വദേശി ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി.
കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വില്പന നടത്തിയിരുന്ന പൂന്തുറ സ്വദേശി ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റായി. അന്നുതന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയനായതിനെ തുടർന്ന് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇടവ സ്വദേശി ദോഹയിൽ നിന്നുമാണ് എത്തിയത്. പിരപ്പൻകോട് സ്വദേശി ബംഗളൂരുവിൽ നിന്ന് എത്തിയതാണ്.
ഇന്നലെ ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി.84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 26,803 പേർ വീടുകളിലും 1,972 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 37 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ ആകെ 221 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 372 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.426 പരിശോധനാ ഫലങ്ങൾ ലഭിച്ചു.ജില്ലയിൽ 72 വിവിധ സ്ഥാപനങ്ങളിലായി 1972 പേർ നിരീക്ഷണത്തിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ - 28,996
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 26,803
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 221
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ- 1,972
ഇന്നലെ നിരീക്ഷണത്തിലായവർ- 887