പാറശാല:പൊഴിയൂർ ഗവ.യു.പി.എസ് മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷമാരായ രാജാ അല്ലി,കെ.ലത, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.അത്തനാസ്,പഞ്ചായത്ത് അംഗങ്ങളായ പ്രമീള,സെൽവറാണി,ക്രിസ്റ്റഡിമ, ഹെഡ്മിസ്‌ട്രെസ് ബി.ഡി.ബീന,സ്റ്റാഫ് സെക്രട്ടറി രജനി പി.എസ്,മുൻ പഞ്ചായത്ത് അംഗങ്ങളായ എച്ച്. ദമയാൻസ്,പി.ലീൻ,എസ്. വിജയൻ,കോൺട്രാക്ടർ എസ്.ശശിധരൻ,എ. ഡാർവിൻ,നമ്പിക്രോസ്,റഷീദ് അലി തുടങ്ങിയവർ പങ്കെടുത്തു.