തിരുവനന്തപുരം: ചൈനയുമായി ബന്ധപ്പെട്ട നിലപാട് നേരത്തേ അറിയിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നമാണിത്. രാജ്യസുരക്ഷയുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ സ്വാഭാവികമായി അംഗീകരിക്കും. മുഖ്യമന്ത്രി ചൈനയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഓരോരുത്തരും പറയുന്നതിന് തന്റെ നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നായിരുന്നു മറുപടി. എന്നാൽ ഈ മറുപടിയിലും ചൈന എന്ന വാക്ക് മുഖ്യമന്ത്രി പറഞ്ഞില്ല.