തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കി. ലോക്ക് ഡൗൺ ലംഘിച്ച 62 പേർക്കെതിരെ ഇന്നലെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്‌ക് ധരിക്കാത്ത 241പേർക്കെതിരെയും നടപടി സ്വീകരിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ ശക്തമായ പൊലീസ് നിരീക്ഷണം തുടരുന്നതായും കമ്മിഷണർ അറിയിച്ചു. നഗരത്തിൽ രാത്രി പരിശോധന ശക്തമാക്കി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് പൊലീസ് കർശന പരിശോന നടത്തുന്നത്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ അനാവശ്യ യാത്ര നടത്തിയ 12 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ രാത്രികാല പരിശോധന കർക്കശമായി തുടരും.