തിരുവനന്തപുരം: നഗരസഭയ്‌ക്ക് കീഴിലെ അമ്പലത്തറ, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.