വെള്ളറട: ഡോക്ടേഴ്സ് ദിനത്തിൽ കീഴാറൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി.ചെമ്പൂര് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.മഞ്ചു മോഹൻ ദാസിനെയും ആരോഗ്യ പ്രവർത്തകരെയും സ്കൂളിലെ വിദ്യാർത്ഥികളെയും പ്രതിനിധീകരിച്ച് ആഷിക,അനു ശ്രീ എന്നിവർ ചേർന്ന് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ,എസ്.എം.സി ചെയർമാൻ ഗിൽബർട്ട്, അദ്ധ്യാപകനായ പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.