വെഞ്ഞാറമൂട്: ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാരുടെ പ്രയത്നത്തിന് ബിഗ് സല്യൂട്ടുമായി രാജീവ് ഗാന്ധി സ്റ്റഡി സെന്റർ. സമൂഹം പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പരിചരണവുമായി മുന്നിലുള്ള ഡോക്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് പുല്ലമ്പാറ പി.എച്ച്.സിയിൽ സംഘടിപ്പിച്ച പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. നിജുവിനെ ആദരിച്ചു. ഭാരവാഹികളായ അൻവർ ജോയ്, വിമൽ പനങ്ങോട്, ഉമേഷ് കൂനൻവേങ്ങ, ശ്രീലാൽ പിച്ചിമംഗലം, ഹെൽത്ത് ഇൻസ്പക്ടർ വിജയഗോപൻ തുടങ്ങിയവർ പങ്കെടുത്തു.