canara

വെഞ്ഞാറമൂട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്ഥാപക ദിന ആഘോഷങ്ങൾ ഒഴിവാക്കി ടിവി ചലഞ്ചുമായി കാനറാ ബാങ്ക് തൈക്കാട് ശാഖ. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ടി.വി നൽകിയാണ് ശാഖ മാതൃകയായത്. ടിവികളുടെ വിതരണോദ്ഘാടനം സ്കൂൾ അങ്കണത്തിൽ സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ നിർവഹിച്ചു. പ്രിൻസിപ്പാൾ അജിത, ശാഖ മാനേജർ ശ്രീനാഥ്, എസ്.എം.സി ചെയർമാൻ എസ്. മധു അണ്ണൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.