വെഞ്ഞാറമൂട് : വിഷം ഉള്ളിൽ ചെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ മരിച്ചു. വെള്ളുമണ്ണടി ബാലൻപച്ച പുലയരു കുന്നിൽ വീട്ടിൽ വാസുദേവൻ (80) ,ഭാര്യ സരസ്വതി അമ്മ (75) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 23ന് പുലർച്ചെയാണ് ഇവരെ വിഷം കഴിച്ച് അവശനിലയിൽ വീടിനുള്ളിൽ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ , ബന്ധു ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ വീട്ടിലെത്തി നോക്കിയപ്പോഴാണ് രണ്ടുപേരും വിഷം കഴിച്ചു അവശ നിലയിൽ കിടക്കുന്നതു കണ്ടത്. ഉടനെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിന്നു . ഇന്നലെ വൈകിട്ടോടെ ഇരുവരും മരണമടഞ്ഞു. ഇവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുവിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി വെഞ്ഞാറമൂട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാസുദേവനുമായി ബിജുവിന് ഭൂമി സംബന്ധമായ തർക്കവും വഴക്കുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.