aya-

വെഞ്ഞാറമൂട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിലെ ആയുർവേദ ഡിസ്പെൻസറികൾക്ക് നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ നൽകി. അഡ്വ. ഡി.കെ. മുരളി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച തുക ചെലവഴിച്ച് വാങ്ങിയ നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്ററുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഇടിഞ്ഞാർ മെഡിക്കൽ ഓഫീസർ ഡോ. റ്റി.ജയശങ്കർ പങ്കെടുത്തു.