വിതുര:ഐ.എൻ.ടി.യു.സി വിതുര ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര വില്ലജ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി വിതുര മണ്ഡലം പ്രസിഡന്റ് ഷിഹാബുദീന്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഷീലാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജിലാ സെക്രട്ടറി മേമല വിജയൻ, കെ. അനിരുദ്ധൻ നായർ, കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ, കോൺഗ്രസ്‌ വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, യൂത്ത് കോൺഗ്രസ്‌ മുൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ലാൽ റോഷി, പ്രവാസി കോൺഗ്രസ്‌ സെക്രട്ടറി ഇ.എം. നസിർ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഷൈലജ ആർ. നായർ, ഒ. ശകുന്തള, ജയശ്രീ, സുകുമാരി, അംബിക ആനപ്പാറ, പ്രസന്ന, ഉമൈബ, ലീലാമ്മ, ശുഭാമണി, ആനപ്പാറ ഉദയൻ, മണ്ണറ വിജയൻ, സുനിൽ കുമാർ, പ്രേം ഗോപകുമാർ, കല്ലാർ മുരളി, പൊന്നാംചുണ്ട് മുരളി, അജീഷ് നാഥ്‌, തങ്കദുരൈ, അമ്പിളി കുമാരി, അനിൽ കുമാർ തേവിയോട്, ജ്യോതികുമാർ, സന്തോഷ്‌ .എൻ, ബിജുകുമാർ തേവിയോട്, ഷാജി കടമ്പറ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി വിതുര മണ്ഡലം ജനറൽ സെക്രട്ടറി ബിജുമോൻ സ്വാഗതവും ജില്ലാ സെക്രട്ടറി എൽ. അംബിക നന്ദിയും പറഞ്ഞു.