ബാലരാമപുരം: മൊട്ടമൂട് സി.എസ്.ഐ പള്ളിക്ക് സമീപം ബന്ധുക്കൾ ഉപേക്ഷിച്ച് വാടകവീട്ടിൽ അവശനിലയിൽ കഴിഞ്ഞിരുന്നു കിഡ്നി രോഗബാധിതനായ രോഗിയുടെ സംരക്ഷണച്ചുമതല സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രം ഏറ്റെടുത്തു. പള്ളിനട മാവുവിള വീട്ടിൽ രാധാകൃഷ്ണനെയാണ് (57) പുനർജനി ഏറ്റെടുത്ത്.കഴിഞ്ഞ കുറേ ദിവസമായി ഇയാൾ വാടകവീട്ടിൽ ആരും തുണയില്ലാതെ അവശനിലയിൽ കഴിഞ്ഞുവരുകയായിരുന്നു.വാർഡ് മെമ്പർ അമ്പിളി,​ ഫ്രാബ്സ് നരുവാമൂട് മേഖലാ പ്രസിഡന്റ് മൊട്ടമൂട് മണിക്കുട്ടൻ എന്നിവർ നരുവാമൂട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നാണ് രോഗിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ പുനർജനി എത്തിയത്.പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് ഹിന്ദു ഐക്യവേദി മൊട്ടമൂട് ശാഖാ സെക്രട്ടറി മധുസൂദനൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നരുവാമൂട് പൊലീസിന്റെ നിർദ്ദേശപ്രകാരം പുനർജനി ഏറ്റെടുക്കുകയായിരുന്നു.