തിരുവനന്തപുരം: ഇന്ധനവില വർദ്ധനയുടെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനയ്ക്കെതിരെ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.എം.താഹ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.എസ്.നുസൂർ,സംസ്ഥാന ഭാരവാഹികളായ എം.എ.പത്മകുമാർ, ആർ.ശിവകുമാർ, പ്രീതകുമാർ, ഇളമ്പ ഉണ്ണികൃഷ്ണൻ, ഫ്രെഡി ജോസഫ്, വട്ടിയൂർക്കാവ് ചന്ദ്രൻ, കഴക്കൂട്ടം രാജൻ, സുധേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.