കുറ്റിച്ചൽ: ഐക്യ കർഷകസംഘം സംഘടിപ്പിച്ച ഫോറസ്റ്റ് ഓഫീസ് ധർണ ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അബുസാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ്.എസ്. സുധീർ, സെക്രട്ടറി പേട്ട സജീവ്, മണ്ഡലം സെക്രട്ടറി ജി. ശശി, ജില്ല കമ്മിറ്റി അംഗം കെ.എസ്. അജേഷ്, എസ്. സജൻ ,ഇറവൂർ ഷാജി, ഉഴമലയ്ക്കൽ ദിലീപ് ആർ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം എ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.