നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 500 കടന്നു. ഇന്നലെ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 511 ആയി. കഴുവൻതിട്ട ആർ.സി.സ്ട്രീറ്റിൽ സമ്പർക്കത്തിലൂടെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൂത്തൂരിൽ ഇതുവരെ 91 പേർക്കാണ് രോഗം. ഇതുവരെ ജില്ലയിൽ 220 പേർ രോഗമുക്തരായി. ആശാരിപ്പള്ളം ആശുപത്രിയിൽ 288 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ മരിച്ചത് മൂന്നുപേർ.